കോട്ടയം: ദേശീയ തലത്തിൽ മികച്ച പ്രവർത്തനങ്ങളാൽ മുന്നേറിക്കൊണ്ടിരിക്കുന്ന ആം ആദ്മി പാർട്ടിയുടെ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വാളണ്ടിയർ മീറ്റ് നടന്നു. കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി. സി. സിറിയക്ക് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര നിരീക്ഷകൻ എൻ. രാജാ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ജില്ലാ കൺവീനർ അഡ്വ. ബിനോയ് പുല്ലത്തിൽ, ഇടുക്കി ജില്ലാ കൺവീനർ ജേക്കബ് കല്ലറക്കൽ, ആലപ്പുഴ ജില്ലാ കൺവീനർ റോയ് മുട്ടാർ തുടങ്ങിയവർ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
പാർട്ടിയുടെ ശക്തി, വെല്ലുവിളികൾ, സാദ്ധ്യതകൾ എന്നീ വിഷയങ്ങളിലൂന്നി നടന്ന ചർച്ചയിൽ നാഷണൽ മോണിറ്ററിംഗ് സെൽ പ്രതിനിധി ഡോ. ആൽബർട്ട്, സംസ്ഥാന സെക്രട്ടറി ഭാസ്കരൻ പദ്മനാഭൻ, കോട്ടയം ജില്ല ജോയിൻ്റ് കൺവീനർ സിബി ജോസഫ്, ജില്ലാ സെക്രട്ടറി പ്രിൻസ് മാമൂട്ടിൽ, ട്രെയിനിംഗ് വിങ് സ്റ്റേറ്റ് കൺവീനർ ജോർജ് ജോസഫ്, ട്രെയിനിംഗ് വിങ് കോട്ടയം ജില്ലാ കൺവീനർ ബോബൻ തോട്ടത്തിൽ, ജില്ല ട്രഷറർ ജോസ് കീച്ചേരി, യൂത്ത് വിങ് കൺവീനർ അഡ്വ. പ്രകാശ്, വനിത ഫോറം കൺവീനർ ഡോ. സെലീനാമ്മ എന്നിവർ സംസാരിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 300 ഓളം നിയോജക മണ്ഡലം, പഞ്ചായത്ത്, വാർഡ് ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ ആം ആദ്മി പാർട്ടിയുടെ ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ചർച്ചയും റിപ്പോർട്ടിങ്ങും ഉണ്ടായി.