മുംബൈ: ഫ്ലാറ്റിന്‍റെ പന്ത്രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ അന്‍വിക പ്രജാപതിയാണ് മരിച്ചത്.
ഷോപ്പിങിന് പോകുന്നതിനായി അമ്മയ്‌ക്കൊപ്പം പുറത്തേക്കിറങ്ങുമ്പോഴായിരുന്നു അപകടം. വീട് പൂട്ടുന്നതിനായി മകളെ ഷൂറാക്കിലേക്ക് അമ്മ കയറ്റി ഇരുത്തി. നിമിഷ നേരം കൊണ്ട് ഫ്ലാറ്റിന്‍റെ ജനാലയിലേക്ക് പിടിച്ച് കയറിയ കുഞ്ഞ്, നിലവിട്ട് താഴേക്ക് വീഴുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകളാണ് നിലത്ത് നിന്നും കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. വെസ്റ്റ് വാഷിയിലെ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.