*KA അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയും KAF( Kerala Artistes Fraternity) സംയുക്തമായി KPAC തമ്പി / കോട്ടയം സോമരാജൻ അനുസ്മരണവും മുട്ടമ്പലം ലൈബ്രറിയിൽ നടന്നു*.
തബലയിൽ വിസ്മയം തീർത്ത് കേരളത്തിലും വിദേശങ്ങളിലുമായി നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള *KPAC തമ്പിയുടെയും*,
മിമിക്രി കലാരംഗത്ത് പാരഡി ഗാനങ്ങളിലൂടെ പുത്തൻവഴിതെളിച്ച കോട്ടയത്തിന്റെ പ്രിയ ഹാസ്യ കലാകാരൻ *കോട്ടയം സോമരാജിൻ്റെയും* വേർപാടിൽ അനുശോചിച്ചുകൊണ്ട് ഇന്നലെ നടന്ന അനുസ്മരണ യോഗം പ്രമുഖ എഴുത്തുകാരനും,
വാഗ്മിയും, കോട്ടയത്തെ പുരോഗമന പ്രസ്ഥാനത്തിൻ്റെ പ്രചാരകനുമായ ആയ *Adv.K.അനിൽകുമാർ* ഉദ്ഘാടനം ചെയ്തു.

KPAC തമ്പിയുടെയും, കോട്ടയം സോമരാജിൻ്റേയും നിരവധി ശിഷ്യന്മാരും, സഹപ്രവർത്തകരും, സുഹൃത്തുക്കളും, ആരാധകരും പങ്കെടുത്ത അനുസ്മരണ യോഗത്തിൽ *മുനിസിപ്പൽ കൗൺസിലർ P.D. സുരേഷ്* അധ്യക്ഷത വഹിക്കുകയും *ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ* സ്വാഗതം പറയുകയും ചെയ്തു.

*മുനിസിപ്പൽ കൗൺസിലർ ജിബി ജോൺ* KAF ജില്ലാ ട്രഷറർ *ജയശങ്കർ*, KAF ജില്ലാ എക്സി: അംഗം *മാത്യൂസ് പി ജോൺ* കോട്ടയം കവിയരങ്ങ് കോഡിനേറ്റർ *ബേബി പാറക്കടവൻ* *ബാബു കൊച്ചറിയ* ,
*R.അർജുനൻ പിള്ള (പു.ക.സ. കോട്ടയം ഏരിയ പ്രസിഡൻ്റ്), സിബി കോട്ടയം (മിമിക്രി ആർട്ടിസ്റ്റ്), ജോസ് വേളൂർ (തബലിസ്റ്റ്), ഈശോ ( ഗിറ്റാറിസ്റ്റ്), ദേവപാലൻ (നാടക നടൻ)തുടങ്ങിയവർ ഓർമ്മകൾ പങ്ക് വച്ച് അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി*.
KAF ജില്ലാ എക്സി: അംഗം *GKP ദിലീപ്* നന്ദി രേഖപ്പെടുത്തി.
