*കോട്ടയം* : തിരുവാർപ്പിലെ തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു.
തിരുവാർപ്പിൽ നെൽ കൃഷിക്ക് ഉണ്ടായ ആദ്യ മട വീഴ്ചയാണിത് .
തട്ടാർകാട് - വെങ്ങാലി ക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിലാണ് മടവീണത്.
220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ള ത്തിനടിയിലായത്.
12 ദിവസം പ്രായമുള്ള നെൽച്ചെടികൾ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കർഷകർ.
മോട്ടോർ തറയോട് ചേർന്നുള്ള ഭാഗത്താണ് മട വീഴ്ച ഉണ്ടായത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ യാണ് സംഭവം.
പുറംബണ്ടിന്റെ ബലക്ഷയമാണ്
മടവീഴ്ചയ്ക്ക് കാരണം.
മണൽ ചാക്കുകൾ കൊണ്ട് വെള്ളം
തടയാനുള്ള പരിശ്രമം കർഷകർ ആരംഭിച്ചിട്ടുണ്ട്.