അമേരിക്കയിൽ അതിശൈത്യം
തുടരുന്നു.ശീതകൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും മരണം 56 ആയി. ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാനിലും കാനഡയിലും ജനജീവിതം
പ്രതിസന്ധിയിലാണ്. 45 വർഷത്തിനിടയിൽ ഉണ്ടായ
ഏറ്റവും വലിയ ശീതക്കാറ്റാണ് അമേരിക്കയിൽ ഇപ്പോൾ ഉള്ളത്. ജപ്പാനിൽ അതിശൈത്യത്തിൽ 17 പേർ മരിച്ചു. വരും ദിവസങ്ങളിലും സ്ഥിതി രൂക്ഷമാകും എന്ന
മുന്നറിയിപ്പുണ്ട്. അമേരിക്കയിൽ
ആയിരക്കണക്കിന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങുകയും, നിരവധി പേർ വീടുകളിൽ
കുടുങ്ങിക്കിടക്കുകയുമാണ്.
