71-ാമത് നെഹ്റു ട്രോഫി വള്ളംകളി 2025 ഓഗസ്റ്റ് 30 ന് പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി എക്സിക്യൂട്ടീവ് കമ്മറ്റിയും ജനറൽ ബോഡി യോഗവും തീരുമാനിച്ചു.
നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി സംബന്ധിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയതായി എൻ ടി ബി ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.