പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. നവംബർ 16 ന് രാത്രി 8 മണിക്ക് പറന്തൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്മകുമാർ ആദ്യം അടൂർ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.