മുക്കം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം സ്റ്റേഷൻ പരിസരത്തുനിന്നും കടത്തിക്കൊണ്ടുപോയി പകരം മറ്റൊന്ന് കൊണ്ടു വെച്ച സംഭവത്തിൽ മുക്കം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ നൗഷാദിന് സസ്പെൻഷൻ.
ബൈക്കിന് ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിലാണ് ഫിറ്റ്നനസ് ഇല്ലാത്ത ജെ സി ബി പിടികൂടി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്നത്.ഇവിടെ നിന്നുമാണ് ജെസിബി കടത്തിക്കൊണ്ട് പോയത്, ഇതിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം നടന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് ജെസിബി കടത്തിക്കൊണ്ടുപോയ പ്രതികളെ തിരിച്ചറിയുകയായിരുന്നു, പ്രതികളെ പിടികൂടാൻ വീഴ്ച വരുത്തി എന്ന കണ്ടെത്തലിനെ തുടർന്നാണ് മുക്കം പ്രിൻസിപ്പൾ എസ്ഐ നൗഷാദിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 19 ന് സുധീഷ് എന്ന ചെറുപ്പക്കാരന്റെ മരണത്തിന് കാരണമായ വാഹനമാണ് പ്രതികള്‍ മോഷ്ടിച്ചത്. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇൻഷൂറൻസോ നമ്പർ പ്ലേറ്റോ, ലൈറ്റോ ഇല്ലായിരുന്നു. വാഹനത്തിന് ലൈറ്റ് ഇല്ലാത്തതായിരുന്നു അപകട കാരണം.
എന്നാൽ ഫിറ്റ്നസില്ലാത്ത വാഹനം കേസിൽ ഉടമയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രതികള്‍ ജെ.സി.ബി മോഷ്ടിച്ചത്. പ്രതികള്‍ മോഷ്ടിച്ച തൊണ്ടി മുതലായ ജെ.സി.ബിയും പൊലീസ് കണ്ടെത്തി. ആറു പ്രതികളെയാണ് ഈ കേസുമായി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്ത പ്രതികൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.