റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശനിരക്ക് വർധിപ്പിച്ചു. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 25 ബേസിസ് പോയിൻ്റാണ് വർധന. ഇപ്പോൾ റീപ്പോ നിരക്ക് 6.50 ശതമാനമാണ്. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകൾക്കുള്ള പലിശയും കൂട്ടും. പ്രതിമാസം തിരിച്ചടയ്ക്കേണ്ട തുക വർധിപ്പിക്കുകയോ വായ്പാ കാലാവധി നീട്ടുകയോ ചെയ്യാനാണ് സാധ്യത. പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ തുടർച്ചയായി അഞ്ചാംതവണയാണ് റീപ്പോ നിരക്ക് ഉയർത്തിയത്. ഡിസംബറിൽ 35 ബേസിസ് പോയിൻ്റ് വർധിപ്പിച്ചിരുന്നു. 215 ബേസിസ് പോയിൻ്റാണ് ഈ സാമ്പത്തികവർഷം ഉയർത്തിയത്.
