ഇന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഇടതുസംഘടന ജനറൽ സെക്രട്ടറിമാർ പങ്കെടുക്കും.
സംഘടനാ റിപ്പോർട്ട് ഉൾപ്പെടെ ഇന്ന് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കും. രാവിലെ പത്തിന് ഓൾ ഇന്ത്യ കിസാൻ സഭ മുതിർന്ന നേതാവ് ഭൂപീന്ദർ സാംബാർ പാർട്ടി പതാക ഉയർത്തും. പിന്നാലെ ഭഗത് സിങ്ങിന്റെ അനന്തരവൻ പ്രഫ. ജഗമോഹൻ സിങ് ദേശീയ പതാക ഉയർത്തും. തുടർന്ന് രക്ഷസാക്ഷികൾക്ക് ആദരം. തുടർന്നാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുക. ഫലസ്തീൻ, ക്യൂബൻ ജനതയ്ക്കുള്ള സമ്മേളനവും ചേരും. കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്, അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും.