സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് സഞ്ജീവ്.
കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിൻ്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി എസ് എഫ് ഐ.
വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ വൈസ് ചാൻസലറുടെ മനോനില പരിശോധിക്കണമെന്ന് എസ് എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് സഞ്ജീവ് ആവശ്യപ്പെട്ടു.
സർവകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലൂത്താണെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം ഹീനമായ പ്രസ്താവന നടത്തിയ വൈസ് ചാൻസലർ സ്ഥാനം രാജിവെച്ച് പോകുന്നതാണ് ഉചിതം.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ' എസ് എഫ് ഐ അഭിപ്രായം പറയേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സി പി എം സംസ്ഥാന നേതൃത്വം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.














































































