തുടർച്ചയായ ആറ് ജയങ്ങൾക്കുശേഷം കൊച്ചിയിൽ കേരളാ ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി. ഹൈദരാബാദ് എഫ്സിയോട് ഐഎസ്എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒരു ഗോളിനാണ് തോറ്റത്. നിലവിലെ ചാമ്പ്യൻമാർക്കായി ബോർഹ ഹെരേരയാണ് വിജയഗോൾ നേടിയത്. 20 കളിയിൽ 31 പോയിൻ്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സിന് ബംഗളൂരു എഫ്സിയുമായാണ് പ്ലേ ഓഫ് പോരാട്ടം. മാർച്ച് മൂന്നിന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കളി.
