ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് എഫ്സി ഗോവ കേരളാ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. എഫ്സി ഗോവയോട് 3-1നാണ് തോറ്റത്. ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഗോവയ്ക്കായി ഇകെർ ഗുറോക്സെസെന, നോഹ വെയ്ൽ സദൂയ്, റിഡീം തലങ് എന്നിവർ ലക്ഷ്യം കണ്ടു. 14 കളിയിൽ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. കളിയുടെ അവസാന ഘട്ടത്തിൽ തകർപ്പൻ കളി പുറത്തെടുത്തെങ്കിലും ഗോവയുടെ പ്രതിരോധം ബ്ലാസ്റ്റേഴ്സിനെ തടയുകയായിരുന്നു. 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.
