ന്യൂഡല്‍ഹി: അമൂല്‍ ബേബി എന്ന വിശേഷണം പേരിനൊപ്പം ചാര്‍ത്തിക്കിട്ടിയ നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ നിലുപാടുകളെ അടിച്ചിരുത്താന്‍ പലപ്പോഴും എതിര്‍ പാര്‍ട്ടികള്‍ അമൂല്‍ ബോബി എന്ന വിശേഷണം ഉപയോഗിക്കാറുണ്ട്.
രാഹുല്‍ ഗാന്ധിയെ ട്രോളി സാക്ഷാല്‍ അമൂല്‍ കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അമുലിന്റെ പുതിയ പരസ്യത്തിലൂടെയാണ് രാഹുലിനെ ട്രോളിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുവെന്ന അടിക്കുറിപ്പിനൊപ്പം രാഹുല്‍ ഗാന്ധിയുടെ കാരിക്കേച്ചറും 'വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍'(ഇത് വെണ്ണ ചേര്‍ത്ത് കഴിക്കാമോ)എന്നെഴുതിയ ചിത്രവുമാണ് അമുലിന്റെ പരസ്യത്തെ രസകരമാക്കുന്നത്. 'അമുല്‍ അമേഠി കാ പറാത്ത' (അമേഠിയുടെ പറാത്ത) എന്നും ചിത്രത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
#Amul Topical : Congress President to contest from two seats in Lok Sabha 2019!
