മനുഷ്യർക്കൊപ്പം എന്ന പ്രമേയവുമായി ജനുവരി ഒന്നിന് കാസർഗോഡിൽ നിന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയത്ത് എത്തും.
രാവിലെ 9 30ന് ഏറ്റുമാനൂർ ബൈപ്പാസിന് സമീപം പൗരപ്രമുഖരും സാമുദായിക നേതാക്കളും ചേർന്ന് സ്വീകരിക്കും 11 മണിക്ക് കുമാരനല്ലൂർ കോഫി ഹൗസ് ഹാളിൽ സ്നേഹ സംഗമം നടക്കും. ജില്ലയിലെ സാമൂഹിക സാംസ്കാരിക നേതാക്കളും പത്രമാധ്യമപ്രവർത്തകരും മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തെ ആസ്പദമാക്കി നേതാക്കന്മാരുമായി സംവദിക്കും.
ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ടോമി പുളിമാൻ തുണ്ടം അബുഷമ്മാസ് മൗലവി, അബ്ദുൾ നാസർ മൗലവി, എംപി തോമസ് അഡ്വക്കേറ്റ് രാജീവ് രാജധാനി, എം എസ് നൗഷാദ് എന്നിവർ പങ്കെടുക്കും. ജില്ലാ ചെയർമാൻ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി, കൺവീനർ എം എ ഷാജി, ട്രഷറർ ഖാലിദ് സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദു ആലസംപാട്ടിൽ എന്നിവർ നേതൃത്വം നൽകും.
വൈകിട്ട് 4 മണിക്ക് പോലീസ് ഗ്രൗണ്ടിന് സമീപം വച്ച് കേരള യാത്രയുടെ ജില്ലാതല സജ്ജീകരണം നടക്കും സെന്റിനറി ഗാർഡിന്റെ അകമ്പടിയോടുകൂടി കെ കെ റോഡ് വഴി സ്വീകരണ സ്ഥലമായ തിരുനക്കര മൈതാനത്ത് എത്തിച്ചേരും. സ്വീകരണ സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.














































































