സംസ്കാരം ഇന്ന് വൈകിട്ട് 3.00 ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
എഴുപതുകളിൽ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയിൽ, നിർമ്മാതാവും സംവിധായകനുമായ പി. സൂബ്രഹ്മണ്യത്തിന്റെ കീഴിൽ തന്റെ സിനിമാ ജീവിതം ആരംഭിച്ച വത്സൻ പിന്നീട് എം.കൃഷ്ണൻ നായർ, ശശികുമാർ, എ. ഭീംസിംഗ്, പി.എൻ. സുന്ദരം, തോപ്പിൽ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴിൽ അമ്പതോളം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. അടൂർ ഭാസി സംവിധാനം ചെയ്ത 'ആദ്യപാഠ'ത്തിന്റെ സഹസംവിധായകനായിരുന്നു. പ്രശസ്ത സംവിധായകൻ മോഹന്റെ ആദ്യകാല ചിത്രങ്ങളിൽ മുഖ്യ സഹസംവിധായകനായി പ്രവർത്തിച്ചു. നടനും നിർമ്മാതാവുമായ ഇന്നസന്റ്, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം വിവിധ ചലച്ചിത്ര സംരംഭങ്ങളിൽ പങ്കാളിയായിട്ടുണ്ട്......
പുത്തൻകുരിശ് എന്ന ഗ്രാമത്തിലെ ആദ്യ സിനിമാക്കാരൻ ...... പ്രിയപ്പെട്ട വത്സൻ ചേട്ടന് ആന്തരാഞ്ജ്ജലികൾ