ഫ്ലോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്‌നാൻ അസദ് സംഘടിപ്പിച്ച പരിപാടിയിലാണ് അസിം മുനീർ ഭീഷണി മുഴക്കിയത്. 'ഞങ്ങള്‍ ഒരു ആണവ രാഷ്‌ട്രമാണ്, ഞങ്ങള്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, പകുതി ലോകവും ഞങ്ങള്‍ തകർക്കും . ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവച്ചതിനാല്‍ 2.5 കോടി ആളുകള്‍ പട്ടിണി കിടന്ന് മരിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ ഒരു അണക്കെട്ട് നിർമ്മിച്ചാല്‍ പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും . സിന്ധു നദിയില്‍ ഇന്ത്യയ്‌ക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത് ' അസിം മുനീർ പറഞ്ഞു.
ഇന്ത്യയ്‌ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കൻ ഇന്ത്യയില്‍ പാകിസ്ഥാൻ ആക്രമണം അഴിച്ചുവിടും, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങും. ഇസ്ലാമിക കല്‍മയുടെ അടിസ്ഥാനത്തില്‍ നിർമ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാൻ . അതിനാല്‍ അല്ലാഹു ഊർജ്ജവും പ്രകൃതി വിഭവങ്ങളും നല്‍കി അനുഗ്രഹിക്കും . പ്രവാചകൻ മുഹമ്മദ് ഇസ്ലാമിക ഭരണത്തിന് അടിത്തറയിട്ട മദീനയെപ്പോലെ പാകിസ്ഥാനും അനുഗ്രഹിക്കപ്പെടുമെന്നും അസിം മുനീർ പറഞ്ഞു.