ഇന്ത്യൻ എംബസിക്ക് കീഴിൽ ഡ്രൈവർ ജോലിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാഷ്ണൽ ഐഡിയോ ഇഖാമയോ ഉള്ള ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷിക്കാനും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. കുറഞ്ഞത് 10 ക്ലാസ് പാസായിരിക്കണം. എല്ലാ സർട്ടിഫിക്കറ്റുകളും സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഡൽഹിയിലെ സൗദി എംബസി എന്നീ കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
അംഗീകൃത സൗദി ലൈസന്‍സ് ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.ശാരീരികവും മാനസികവുമായ ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗും ഡോക്യുമെന്റ് വെരി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഡ്രൈവിംഗ് ടെസ്റ്റിൽ യോഗ്യത നേടുന്നവരെ അഭിമുഖത്തിന് വിളിക്കും മൊത്തത്തിലുള്ള വ്യക്തിത്വം, ആശയവിനിമയം, പ്രൊഫഷണൽ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ശമ്പളം-3,200 റിയാൽ. ക്രമാനുഗതമായി ശമ്പളം 7840 വരെയായി ഉയരും.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്കാദമിക് യോഗ്യതകൾ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകളും അപേക്ഷയ്ക്കൊപ്പം അയക്കണം.