തൃശ്ശൂർ: കാട്ടൂർ നെടുമ്പുരയിൽ പതിമൂന്ന് വയസുകാരൻ മരിച്ചത് ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.
നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ദിവസം വാഗമണ്ണിൽ കുടുംബ സമേതം ഉല്ലാസയാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തെ തുടർന്നാണ് ഹമദാന് ഛർദ്ദി ആരംഭിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കൂ.












































































