*തൊടുപുഴ* : ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച് പാറമട ഉടമയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യാള്‍ റിമാന്‍ഡില്‍.
കോലഞ്ചേരി ഐക്കരനാട് പാത്തിക്കല്‍ പി.എം. പോള്‍(61) ആണ് കഴിഞ്ഞ ദിവസം തൊടുപുഴ പോലീസിന്റെ പിടിയിലായത്.
തൊടുപുഴ ഇഞ്ചിയാനി യിലുള്ള പാറമടയിലെ ത്തി പ്രതി താന്‍ ജിഎസ്ടി എന്‍ഫോ ഴ്മെന്റ് ഉദ്യോഗസ്ഥനാ ണെന്നും ക്വാറിക്കെതി രെ ലഭിച്ച പരാതികള്‍ അന്വേഷിക്കാനെത്തിയതാണെന്നും പറഞ്ഞു.
ജിഎസ്ടി തട്ടിപ്പ് അടക്കമുള്ള പരാതിക ളില്‍ അനുകൂല റിപ്പോര്‍ട്ട് നല്കാന് 50,000 രൂപ ആവശ്യപ്പെ ടുകയായിരുന്നു.
ഇപ്പോള്‍ അത്രയും പണമില്ലെന്ന് അറിയിച്ച ക്വാറി ഉടമയോട് അഡ്വാന്‍സായി 1000 രൂപ വാങ്ങി. ബാക്കി തുക തൊടുപുഴയില്‍ താന്‍ താമസിക്കുന്ന ലോഡ്ജില്‍ എത്തിക്ക ണമെന്നും അറിയിച്ചു.
സംശയം തോന്നിയ ക്വാറി ഉടമ ജിഎസ്ടിയി ലെ മറ്റൊരു ഉദ്യോഗസ്ഥ നെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ തട്ടിപ്പിന് സാധ്യതയുണ്ടെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് ക്വാറി ഉടമ തൊടുപുഴ പോലീസില്‍ വിവരമറി യിക്കുകയായിരുന്നു.
പരാതിക്കാരന്റെ മൊഴിയില്‍ നിന്ന് ഇയാളുടെ വേഷത്തെ ക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ക്വാറിയുടെ സമീപത്തെ കടകളിലും പോലീസ് സംഘമെത്തി. തുടര്‍ന്ന് വൈകിട്ട് 4.30ഓടെ നഗരത്തിന് സമീപത്ത് നിന്നും പോളിനെ പിടികൂടുക യായിരുന്നു. പരാതിക്കാരന് പോളിനെ തിരിച്ചറിയു കയും ചെയ്തു.
ഇയാള്‍ ഡ്രൈവറായി വിവിധയിടങ്ങളില്‍ ജോലി ചെയ്ത് വരികയയിരുന്നു. കൂടുതല്‍ തട്ടിപ്പ് പ്രതി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാ ണെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര്. മധുബാബു പറഞ്ഞു. എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ പ്രതിയെ പിടികൂടിയത്.