കൊച്ചി : കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ കെ ജയറാം (68) അന്തരിച്ചു.
45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 2,358 റണ്‍സ് നേടിയിട്ടുണ്ട്. കൊച്ചിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മുന്‍ ദേശീയ ജൂനിയര്‍ ടീം സെലക്ഷന് കമ്മിറ്റി അംഗമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് അപക്സ് കൗണ്‍സില്‍ അംഗവുമായിരുന്നു.
പനി ബാധിച്ചു കുറച്ചുദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽഹൃദയസ്തംഭനംമൂലമായിരുന്നു. എറണാകുളം സ്വദേശിയാണ്. ദുലീപ് ട്രോഫിയിൽ ദക്ഷിണമേഖലാ ടീമിനായും കളിച്ചു. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 29.47 റൺ ശരാശരിയിൽ 2358 റൺസ് സ്കോർ ചെയ്തു. രഞ്ജിയിൽ 5 സെഞ്ചറികൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.