സ്വന്തം ലേഖകൻ
കോട്ടയം: തോട്ടയ്ക്കാട് കവലയിൽ വൻ തീപിടുത്തം. ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറി നിന്നു കത്തുകയായിരുന്നു. ഇന്നു രാവിലെ 11.30തോടെയാണ് ലോറിക്ക് തീപിടിച്ചത്.
പ്രദേശമാകെ പുകയിൽ മുങ്ങി. കോട്ടയം കറുകച്ചാൽ റോഡിൽ വൻ ഗതാഗതക്കുരുക്കാണ്.
കോട്ടയം, പാമ്പാടി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചുകൊണ്ടിരിക്കുന്നു.