പാരിസ്: ഫ്രഞ്ച് സ്ട്രൈക്കറും നിലവിലെ ബാലൺ ഡി ഓർ ജേതാവുമായ കരിം ബെൻസേമ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. "പരിശ്രമങ്ങളുടെയും പിഴവുകളുടെയും ഫലമായാണ് ഞാനിപ്പോൾ ഇവിടെ വരെ എത്തിനിൽക്കുന്നത്. അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. എൻറെ കഥ ഞാൻ എഴുതി കഴിഞ്ഞു. അത് അവസാനിക്കുകയാണ്" ബെൻസേമ കുറിച്ചു. ഫ്രാൻസിനായി 97 മത്സരങ്ങൾ കളിച്ച ബെൻസേമ 37 ഗോളുകളും, 20 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
