കൊറിയൻ സ്വദേശിയായ തന്റെ സുഹൃത്ത് മരിച്ചെന്ന വിവരം ലഭിച്ചെന്നും ഇതിന്റെ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് കത്തില്‍ പറയുന്നത്.
എന്നാല്‍ പെണ്‍കുട്ടിയുടെ ഫോണ്‍ കൂടി പരിശോധിച്ചാലേ എന്താണ് നടന്നതെന്ന് വ്യക്തമാകൂവെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വീടിന് സമീപത്തുള്ള ഉപയോഗശൂന്യമായ പാറമടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു കുട്ടി. പ്ലസ്‌വണ്‍ വിദ്യാർത്ഥിനിയാണ്.
പെണ്‍കുട്ടിയുടെ ബന്ധുവായ ഓട്ടോഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാള്‍ പാറമടയ്‌ക്കരികിലൂടെ പോകുമ്ബോള്‍ സ്‌കൂള്‍ ബാഗ് ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതു കണ്ടു. സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം പാറമടയിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടത്. പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.
നാലുപേജുള്ള ആത്മഹത്യക്കുറിപ്പ് ലഭിച്ച കാര്യം ചോറ്റാനിക്കര പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലാണ് കൊറിയൻ ആണ്‍ സുഹൃത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവരമുള്ളത്. പെണ്‍കുട്ടിയുടെ ഫോണ്‍ ലോക്ക് ആയതിനാല്‍ ഇത് തുറക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ആത്മഹത്യക്കുറിപ്പിനെക്കുറിച്ച് പൊലീസ് പറഞ്ഞ അറിവേയുള്ളൂവെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. സ്കൂളിലേക്ക് പോകാൻ രാവിലെ 7.45ഓടെയാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. കിണർനിർമാണ തൊഴിലാളിയായ പിതാവിന്റെയും മാതാവിന്റെയും ഏക മകളാണ്.














































































