കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐമ്മിനെ പിണറായി വിജയൻ തന്നെ നയിക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗ തീരുമാനത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും എംഎ ബേബി പറഞ്ഞു.
പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എ ബേബി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സിപിഎം പ്രഖ്യാപിക്കുന്ന കീഴ് വഴക്കമില്ല. നേരത്തെ പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം അഭിപ്രായപ്പെട്ടു.
മാർച്ച് ആദ്യവാരം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ചില ഇളവുകൾ സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടാവുമെന്നും എം എ ബേബി പറഞ്ഞു.














































































