മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അങ്കണവാടികളിലെയും കുട്ടികൾ മാസ്ക് ധരിക്കണം എന്ന് നിർദ്ദേശം. നേരത്തെ തന്നെ അഞ്ചാംപനി ബാധയുടെ പശ്ചാത്തലത്തിൽ തിരൂർ, മലപ്പുറം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർത്ഥികൾക്ക് മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. പ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ സ്ഥലങ്ങളിൽ ആണ് അഞ്ചാംപനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി ഉയർന്നെന്ന് ജില്ലാ കളക്ടർ അറിയിച്ചു.