കോവിഡ് ബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ചു. ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലെെ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കെെതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം.