ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയ തുടക്കം.ഇന്നലെ നടന്ന പൂൾ ഡി മത്സരത്തിൽ ഇന്ത്യ സ്പെയിനിനെ 2-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 12-ാം മിനുട്ടിൽ പെനാൾട്ടി കോർണർ ഗോളാക്കി മാറ്റി അമിത് രോഹിദാസ് ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 26-ാം മിനുട്ടിൽ ഹാർദ്ദിക് സിംഗ് ഫീൽഡ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നീടുള്ള ഇരു ക്വാർട്ടറുകളിലും ഇന്ത്യയ്ക്കോ സ്പെയിനിനോ ഗോൾ നേടുവാൻ സാധിക്കാതെ പോയപ്പോൾ ഇന്ത്യ മത്സരം സ്വന്തമാക്കി.
