നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന മിസോറാമില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 39 പേരുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്.
നവംബര്‍ ഏഴിനാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ ലാല്‍ സോത്തയടക്കമുള്ളവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്നലെ മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
മിസോറം, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഡ് എന്നി 5 സംസ്ഥാനങ്ങളിലേക്ക് നവംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വെറും അഞ്ച് സീറ്റുകളില്‍ ഒതുങ്ങിപ്പോയിരുന്നു. മണിപ്പൂര്‍ അടക്കം ഭരണവിരുദ്ധ വികാരം അലയടിക്കുന്ന വടക്കുകിഴക്കന്‍ ഇന്ത്യയില്‍ തിരിച്ചുവരാന്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ ശ്രമം.