ഫോറം മാളിന് എതിര്‍വശത്തുള്ള എംപയര്‍ പ്ലാസയിലാണ് രാത്രി തീപിടിത്തമുണ്ടായത്.
തീ രാത്രി തന്നെ നിയന്ത്രണവിധേയമായിട്ടുണ്ട്.
ഫോറം മാളില്‍നിന്ന് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. ഹോട്ടലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അടുക്കളയില്‍ നിന്ന് തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.