ഹരിയാനയിലാണ് രാജ്യത്തെ രണ്ടാമത്തെ H3N2 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതുവരെ 90 പേർക്ക് H3N2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ആദ്യ മരണം സംഭവിച്ചത് കർണാടകയിലായിരുന്നു.കർണാടകയിൽ 82 വയസുകാരനായിരുന്ന ഹിര ഗൗഡയാണ് മാർച്ച് 1ന് എച്ച്3എൻ2 പനി ബാധിച്ച് മരിച്ചത്.ഇതിന് പിന്നാലെയാണ് ഹരിയാനയിൽ രാജ്യത്തെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.ഹോങ്ങ് കോങ്ങ് ഫ്‌ളൂ എന്നും അറിയപ്പെടുന്ന H3N2 ൻ്റെ ലക്ഷണങ്ങൾ പനി, ചുമ, മേലുവേദന, മൂക്കൊലിപ്പ് എന്നിവയാണ്.ചിലരിൽ ഛർദി, വയറിളക്കം എന്നിവയും കണ്ടുവരാറുണ്ട്.പതിനഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലും 65 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാരിലുമാണ് വൈറസ് കൂടുതലായും കണ്ടുവരുന്നത്.ഗർഭിണികളെയും വൈറസ് കൂടുതലായി ബാധിക്കാറുണ്ടെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
















































































