കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ജില്ലാ വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പാക്കുന്ന 'സ്ത്രീപക്ഷ നവകേരളം' എന്ന സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 27, 28, 29 തീയതികളിൽ മാമൻ മാപ്പിള ഹാളിൽ വനിതാ സംരംഭകരെ ഉൾപ്പെടുത്തി നടത്തുന്ന പ്രദർശനവിപണനമേളയിൽ വനിതാ സംരംഭകർക്ക് വാടകരഹിതമായി സ്റ്റാളുകൾ അനുവദിക്കുന്നു. താത്പര്യമുള്ളവർ വ്യക്തിഗത അപേക്ഷ വെള്ള പേപ്പറിൽ തയ്യാറാക്കി 2025 ഓഗസ്റ്റ് 13ന് മുൻപ് കളക്ടറേറ്റിലെ ജില്ലാ വനിതാശിശുവികസന ഓഫീസിൽ നൽകണം. ഫോൺ: 0481 2961272