ഒരു ട്രസ്റ്റിന്റെ പേരില്‍ നടത്തുന്ന ക്ലാസുകളില്‍ പങ്കെടുത്താല്‍ വ്യക്തികള്‍ക്ക് ആത്മീയതയിലൂടെ സാമ്പത്തികമായ നേട്ടമുണ്ടാവുമെന്നും മറ്റും പറഞ്ഞ് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആണ് പോലീസ് കേസെടുത്തത്.
കേരളത്തിലുടനീളമായി സംഘടിപ്പിച്ച ക്ലാസുകള്‍ വഴിയും വിവിധ സ്ഥലങ്ങളില്‍ യാത്രകള്‍ സംഘടിപ്പിച്ചും പലരില്‍ നിന്നുമായി 12കോടി 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. ക്ലാസില്‍ പങ്കെടുത്താല്‍ ഏതൊരു കാര്യമാണോ ഉദ്ദേശിക്കുന്നത് അതില്‍ ഉന്നതിയിലെത്തുമെന്നും കുട്ടികള്‍ക്കാണെങ്കില്‍ വിദ്യാഭ്യാസ കാര്യത്തില്‍ അധികം പ്രയത്നിക്കാതെ മുന്നിലെത്താമെന്നുമുള്ള അന്ധവിശ്വാസ പ്രചരണത്തിലാണ് പലരും കുടുങ്ങിയത്. കണ്ണൂരിലും ഈയടുത്ത മാസങ്ങളില്‍ വമ്ബൻ ഹോട്ടലുകളില്‍ ഇത്തരം ക്ലാസുകള്‍ നടത്തിയിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.












































































