മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി മേരികുളത്താണ് സംഭവം. ഡോര്‍ലാന്‍ഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തില്‍ റോബിന്‍ (40) ആണ് മരിച്ചത്.
പ്രതി ഡോര്‍ലാന്‍ഡ് സ്വദേശി ഇടത്തിപ്പറമ്പില്‍ സോജനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു. സോജന്‍ കല്ലുകൊണ്ട് റോബിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.














































































