ചങ്ങനാശേരി എസ്‌ബി കോളജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം 28ന് 3.30നു കാവുകാട്ട് ഹാളിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ഉപരാഷ്ട്രപതിയെ സ്വീകരിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി വി.എൻ.വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ പങ്കെടുക്കും.














































































