അനുഗ്രഹ സ്പെഷ്യല്‍ സ്കൂള്‍ അന്തേവാസി ആയിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥ്(35)ആണ് മരിച്ചത്.
സംഭവത്തില്‍ സ്പെഷ്യല്‍ സ്കൂളിലെ കെയർടേക്കർ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തെ തുടർന്ന് ശ്രീനാഥിന്റെ ആന്തരിക അവയവങ്ങള്‍ക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണം. കിടപ്പുമുറിയിലാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യല്‍ സ്കൂളിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പോസ്റ്റ്മോർട്ടം നടത്തിയത്.














































































