ചൈനയിൽ കൊവിഡ് പ്രതിസന്ധി അതീവ രൂക്ഷം. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് വ്യാപനം ആണ് നിലവിൽ ചൈനയിൽ ഉണ്ടായിരിക്കുന്നത്. 248 മില്യൺ ജനങ്ങളിൽ, 18% പേർക്കും ഡിസംബറിലെ ആദ്യ 20 ദിവസത്തിനകം തന്നെ കൊവിഡ് സ്ഥിരീകരിച്ചു. ചൈനീസ് ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് പെട്ടെന്നുണ്ടായ ഈ കോവിഡ് വ്യാപനത്തിന് കാരണം. നേരത്തെ തന്നെ ചൈന കൊവിഡ് കണക്കുകൾ മറച്ചുവെക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ലോക ആരോഗ്യ സംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ല എന്നായിരുന്നു റിപ്പോർട്ട്.
