ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്.
രണ്ട്മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 36880 രൂപയായി.
കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 880 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്.
ഇന്നലെ 37240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 45 രൂപയുടെ ഇടിവാണ് സംഭവിച്ചത്.
ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4610 രൂപയായി.
സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു.
35 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്.
മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു.
360 രൂപയുടെ വർധനവാണ് ഉണ്ടായത്.
എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു. ഇന്നലെയും സ്വർണവിലയിൽ വർധനവുണ്ടായി എന്നാൽ ഇന്ന് അതിന്റെ ഇരട്ടി കുറഞ്ഞു.