തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്.കീഴ്ശാന്തി നാരായണൻ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ വ്യാഴാഴ്ച പുലർച്ചെയോടെ വിശ്രമ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തുടർന്ന് ശുദ്ധി കലശത്തിനുശേഷം 20 മിനിറ്റ് ഓളം വൈകിയാണ് നട തുറന്നത്.