തിരുവനന്തപുരം : കോവളം എംഎൽഎ എം വിൻസന്റിന്റെ കാർ അടിച്ചു തകർത്തു.
തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണ് അടിച്ചു തകർത്തത്.
ഇതുമായി ബന്ധപ്പെട്ട്ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ബാലരാമപുരം പൊലീസ് കേസ് എടുത്തു.
മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു.
ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പറയുന്നത്.












































































