കോതമംഗലം നെല്ലിക്കുഴിയിൽ വെടിയേറ്റു മരിച്ച മാനസയുടെ മരണത്തിൽ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പ് എഴുതി യുവാവ് ആത്മഹത്യ ചെയ്തു.
മലപ്പുറം ചങ്ങരകുളം മനക്കൽ കുന്ന് പരേതനായ പടിഞ്ഞാറയിൽ കോരൻ കുട്ടിയുടെ മകൻ വിനീഷ്(33)ആണ് തൂങ്ങി മരിച്ചത്.
തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ അതീവ ദുഃഖിതൻ ആക്കിയെന്നും ആണ് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
അയൽവാസികൾ ആണ് അടുക്കള ഭാഗത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ വിനീഷിൻ്റെ മൃതദേഹം കണ്ടത്.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.














































































