കുമരകം ശ്രീ കുമാര മംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്
വിവിധ വകുപ്പുകളുടെ അവലോകന യോഗം നടന്നു. ദേവസ്വം മന്ത്രി വി എൻ വാസവൻ, ക്ഷേത്രം ഭാരവാഹികൾ, പോലീസ് ഫയർഫോഴ്സ് അടക്കം വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

കഴിയുന്നത്ര വനിതാ പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥരെ ഉത്സവത്തിന് നിയോഗിക്കാനും, മുഴുവൻ സമയ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിപ്പിക്കണമെന്നും യോഗത്തിൽ മന്ത്രി വി എൻ വാസവൻ നിർദ്ദേശിച്ചു.
എക്സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ലഹരിപരിശോധന കർശനമാക്കും. ക്ഷേത്രപരിസരത്ത് ആവശ്യമായ ലൈറ്റുകൾ ക്രമീകരിക്കും. ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനം സജ്ജമാക്കും.
മാലിന്യ നിർമ്മാർജ്ജനത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ സജ്ജീകരിക്കും. ഹരിതകർമ്മസേന , ശുചിത്വ മിഷൻ അംഗങ്ങളെയും നിയോഗിക്കും. ഉത്സവം കഴിയും വരെ ക്ഷേത്രപരിസരത്ത് ആരോഗ്യ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കും.














































































