മാധ്യമങ്ങളെ കാണുന്നതിനിടെ ഡിഎഫ്‌ഓയെ പൊലീസ് തടഞ്ഞ മാനന്തവാടി എസ്‌എച്ച്‌ഒക്ക് എതിരെ നടപടി വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. എസ് എച്ച് ഓ നിയമം കൈയിലെടുക്കുകയാണ്. കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് നടത്തുന്ന പദ്ധതികള്‍ വിശദീകരിക്കുമ്ബോഴാണ് ഡി എഫ് ഓ യെ തടഞ്ഞത്. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെയുഡബ്ല്യൂജെ വയനാട് ജില്ലാ കമ്മറ്റി അറിയിച്ചു.