അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് വിദ്യാർത്ഥിനിയായ ജസ്ലീയ കഴിഞ്ഞ മാസം 28നാണ് അപകടത്തിൽപ്പെട്ടത്
റോഡിലൂടെ നടന്നു വരുന്നതിനിടെ അമിതവേഗത്തിൽ പാഞ്ഞ കാർ ഇടിക്കുകയായിരുന്നു.
നിർത്താതെ പോയ കാർ പിന്നീട് അങ്കമാലി പോലീസിനെ നേതൃത്വത്തിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ജസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെചൊവ്വാഴ്ച രാവിലെആണ് ജെസ്ലിയ മരണത്തിന് കീഴടങ്ങിയത്. അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയാണ് 19 കാരി ജസ്‌ലിയ യാത്രയായത്.
അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിൽ പൊതു ദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അടക്കം അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി. കൊമേഴ്സ് വിദ്യാർഥിനിയായ ജസ്ലിയ കായിക രംഗത്തും പ്രതിഭ തെളിയിച്ച വിദ്യാർഥിനിയായിരുന്നു.














































































