നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 13 സീറ്റുകൾ ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 13 സീറ്റ് എൽ.ഡി.എഫിനോട് ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി
എന്നാൽ മുന്നണി മാറ്റം തുറക്കാത്ത അധ്യായമാണെന്ന് ജോസ്.കെ.മാണി പറഞ്ഞു. തങ്ങളെ യുഡിഎഫ് ചവിട്ടിപ്പുറത്താക്കിയതാണെന്നും, ഇടതുമുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ് തങ്ങളെ ചേര്‍ത്തുപിടിച്ചതെന്നും, ഓരോ അഞ്ചുവര്‍ഷവും മുന്നണി മാറാനാകുമോയെന്നും കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റീയറിംങ് കമ്മിറ്റി യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മലബാറില്‍ അര്‍ഹമായ സീറ്റുകള്‍ പാര്‍ട്ടിക്ക് കിട്ടിയില്ല. ഇതിനാൽ കൂടുതല്‍ കിട്ടുന്നതിൽ ചര്‍ച്ച നടത്തും. എല്‍ഡിഎഫിന്‍റെ മധ്യകേരളയാത്ര താന്‍ തന്നെ നയിക്കുമെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണിമാറ്റമെന്ന് പ്രചരിപ്പിച്ചത് വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയാണെന്നും ,സോണിയ ഗാന്ധിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.












































































