ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പട്ടിത്താനം മാളികപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.