*സെപ്തംബർ 30 വരെ മാത്രമാകും നിലവിലുള്ള നോട്ട് ഉപയോഗത്തിന് നിയമസാധുതയുള്ളത്..*2016 നവംബർ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി രണ്ടായിരം രൂപ നോട്ടിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തിയത്.രാജ്യത്തു നിലവിലുണ്ടായിരുന്ന ആയിരം രൂപ നോട്ടുകൾ റദ്ദാക്കിയാണ് രണ്ടായിരം രൂപ നോട്ടുകൾ അവതരിപ്പിച്ചത്.ഈ തീരുമാനം രാജ്യത്തെ സമ്പദ്ഘടനയെത്തന്നെ സ്വാധീനിക്കുന്ന ഒന്നായിരുന്നു.
ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്.നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
2000 നോട്ടിന്റെ അച്ചടി നേരത്തെ തന്നെ നിര്‍ത്തിയിട്ടുണ്ട്. 2018നു ശേഷം പുതിയ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല.
500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചാണ് 2000 രൂപാ നോട്ട് ഇറക്കിയത്. ഇത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ വലിയ വിവാദമാക്കിയിരുന്നു.