ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 120 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി.
ജൂണ്‍ 13ന് ഏപ്രില്‍ 22 ലെ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇന്ന് 24 കാരറ്റ് സ്വർണവില 9,726 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,294 രൂപയും പവന് 58,352 രൂപയുമാണ് നിരക്ക്.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണ്ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഈ ഘടകങ്ങൾ ഒരുമിച്ച് രാജ്യത്തുടനീളമുള്ള ദൈനംദിന സ്വർണവില നിർണ്ണയിക്കുന്നത്.