തിരുവനന്തപുരം: നിയമം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി പരിശോധനകൾ നടത്താൻ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂർ ബുഹാരീസ് ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. വ്യാജ ഹെൽത്ത് കാർഡ് നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.