നിയമസഭ സമ്മേളനത്തിൻ്റെ തീയതി നിശ്ചയിക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും.യോഗം ഓൺലൈനായി ആണ് ചേരുക. ഗവർണറുമായുള്ള മഞ്ഞുരുകലിനു പിന്നാലെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഈ മാസം അവസാനം ചേരാൻ ധാരണയായത്. നേരത്തെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ കഴിഞ്ഞ സമ്മേളനത്തിൻ്റെ തുടർച്ചയായി സഭ ചേരാനായിരുന്നു നീക്കം. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ച കാര്യം ഗവർണറെ കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നില്ല. ഇതറിയിക്കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ഇന്നലെ എടുത്തത്.
